യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ കീഴിലെ ടൊയോട്ട യൂനിറ്റ് സമ്മേളനം യാംബു ടൗൺ നവോദയ ഏരിയ കമ്മിറ്റി ഓഫിസിൽ നടന്നു. ഏരിയ ആരോഗ്യവേദി കൺവീനർ എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സമീർ മമ്പടാൻ അധ്യക്ഷത വഹിച്ചു. പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ബിഹാസ് കരുവാരകുണ്ടും സംഘടന റിപ്പോർട്ട് എ.പി. സാകിറും അവതരിപ്പിച്ചു. ആഷിഖ് നൗഷാദ് സാമ്പത്തിക റിപ്പോർട്ടും മുഹമ്മദ് റൗഫ് രക്തസാക്ഷി പ്രമേയവും നൗഷാദ് പൂഞ്ചേരി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയ രക്ഷാധികാരി അജോ ജോർജ്, കമ്മിറ്റിയംഗം അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. പാനൽ അവതരണം ഏരിയ പ്രസിഡൻറ് വിനയൻ പാലത്തിങ്ങൽ നിർവഹിച്ചു. ബിഹാസ് കരുവാരകുണ്ട് സ്വാഗതവും അൻസിൽ റഹീം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സമീർ മമ്പാടൻ (പ്രസി.), ശശികുമാർ ജയിംസ് (വൈസ് പ്രസി.), അൻസിൽ റഹിം (സെക്ര.), ആഷിഖ് നൗഷാദ് (ജോ.സെക്ര.), ബിഹാസ് കരുവാരകുണ്ട് (ട്രഷ.), നൗഷാദ് പൂഞ്ചേരി (ജീവകാരുണ്യ കൺ).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു