ന്യൂയോര്‍ക്ക്: ഗസ്സയില്‍ മാനുഷിക ഇടവേള വേണമെന്ന യു എന്‍ രക്ഷാ സമിതി പ്രമേയം അംഗീകരിക്കില്ലെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. മാള്‍ട്ട കൊണ്ട് വന്ന പ്രമേയം യു എന്‍ രക്ഷാസമിതി പാസാക്കിയെങ്കിലും യു കെ , യു എസ് , റഷ്യ എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.കുട്ടികളടക്കം ഹമാസ് തടവിലാക്കിയ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കണമെന്നും ഗസ്സയില്‍ മാനുഷിക സഹായം ലഭിക്കുന്നതിനായി നീണ്ട വെടിനിര്‍ത്തല്‍ വേണമെന്നുമാണ് പ്രമേയം ആവശ്യപ്പെട്ടത്.
എന്നാല്‍ ഗസ്സയില്‍ ശക്തമായ ആക്രമണം തുടരുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഇസ്രായേലിനെ ആക്രമിക്കാനുള്ള ഹമാസിന്റെ ശേഷി ഇല്ലാതാവുന്നത് വരെ ഗസ്സയിലെ ഇസ്രയേല്‍ ആക്രമണം തുടരുമെന്നും ബൈഡന് വ്യക്തമാക്കി.
അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. ഇസ്രായേല്‍ അപകടത്തിലേക്കാണ് പോവുന്നതെന്നും നെതന്യാഹു രാജി വെക്കണമെന്നും പ്രതിപക്ഷനേതാവ് യെയിര്ലാപിഡ് ആവശ്യപ്പെട്ടു.ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രതിപക്ഷം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു