ദോഹ: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി സഫാരി ഗ്രൂപ്പിന്റെയും ഇമാറ മെഡിക്കൽ സെന്ററിന്റെയും സഹകരണത്തോടെ ബ്ലൂബെറി ഹെൽത്ത്കെയർ സൗജന്യ പ്രമേഹ ക്യാമ്പ് സംഘടിപ്പിച്ചു.
അബുഹമൂർ സഫാരി മാളിൽ നടന്ന ക്യാമ്പിൽ ബ്ലൂബെറി ഹെൽത്ത് കെയർ ടീമിനൊപ്പം ഇമാറ മെഡിക്കൽ സെന്റർ പാരാ മെഡിക്കൽ സ്റ്റാഫും പങ്കെടുത്തു. ഡോ. കുട്ടീസ് മെഡിക്കൽ സെന്റർ എം.ഡി ഡോ. ഗോപാൽ ശങ്കർ, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ, റാഫ് ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ആത്തിഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഡോ. ഗോപാൽ ശങ്കർ പ്രമേഹത്തെയും വരാതിരിക്കാനായുള്ള മുൻകരുതലുകളെയും പരിചരണത്തെയും കുറിച്ച് സംസാരിച്ചു.
പ്രമേഹ ക്യാമ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഡോ. ഗോപാൽ ശങ്കർ, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ, റാഫ് ഹെൽത്ത് എക്സിക്യൂട്ടിവ് ഡയറക്ടർ ആത്തിഫ് എന്നിവർ
രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പ് രാത്രി 10വരെ നീണ്ടു. 500ൽ അധികം സഫാരി ഉപഭോക്താക്കളാണ് ക്യാമ്പിന്റെ പ്രവർത്തനം പ്രയോജനപ്പെടുത്തിയത്. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, എസ്.പി.ഒ 2, ബി.എം.ഐ തുടങ്ങിയ പരിശോധനയും ലഭ്യമായിരുന്നു.
കൂടെ സഫാരി ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ഷുഗർ മോണിറ്റർ മെഷീനുകളും നൽകി. ക്യാമ്പിന്റെ തുടക്കംമുതൽ അവസാനം വരെ ബ്ലൂബെറി ഹെൽത്ത് കെയർ ഇന്റർനാഷനലിൽനിന്നുള്ള ദണ്ഡബാനി ദേവരാജനും സംഘവും ഒപ്പം സഫാരി ജീവനക്കാരും സജീവമായി പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു