ദമ്മാം: അർബുദ രോഗികളുടെയും ഭിന്നശേഷിക്കാരുടെയും സഹായം ലക്ഷ്യമിട്ട് സാംസ്കാരിക കൂട്ടായ്മയായ സിയോൺ ‘സ്നേഹസാന്ത്വനം 2023’ സംഘടിപ്പിച്ചു. സൈഹാത് ഡൽമൺ റിസോർട്ട് ഓഡിറ്റോറിയത്തിൽ പിന്നണി ഗായകരായ പ്രദീപ് ബാബു, സുമി അരവിന്ദ് എന്നിവർ നയിച്ച മ്യൂസിക് നൈറ്റ്, അമ്പതിൽപരം കലാകാരികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി. സാംസ്കാരിക സമ്മേളനം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ സനോജ് ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എസ്.എം.സി ട്രസ്റ്റി ലിബു തോമസ് അധ്യക്ഷത വഹിച്ചു.
അസി. ജനറൽ കൺവീനർ മാത്യു കെ. എബ്രഹാം സ്വാഗതവും ജനറൽ കൺവീനർ ജേക്കബ് തോമസ് നന്ദിയും പറഞ്ഞു. എസ്.എം.സി സെക്രട്ടറി എൽസൺ ജി. ചെട്ടിയാംകുടി, സിയോൻ സെക്രട്ടറി തോമസ് തമ്പി, ട്രീസാ ബിനോയ് എന്നിവർ പങ്കെടുത്തു. ഇറാം ഗ്രൂപ് ഡയറക്ടർ ആൻഡ് ചീഫ് ഓപറേറ്റിങ് ഓഫിസർ മധു കൃഷ്ണൻ, ഇറാം ഗ്രൂപ് ഖത്തർ വൈസ് പ്രസിഡൻറ് ഓപറേഷൻസ് കമാൻഡർ പൗലൂസ് തേപ്പാല, അലി അൽയാമി ടെക്നിക്കൽ സർവിസിൽ ഓപറേഷൻസ് ആൻഡ് സെയിൽസ് മാനേജർ വി.സി. ഗീവർഗീസ് എന്നിവർക്ക് ബിസിനസ് എക്സലൻസി അവാർഡ് 2023 സമ്മാനിച്ചു.
വിഷൻ ഫോർ ലൈഫ് അവാർഡ് 2023 ഡോ. അജി വർഗീസിനും ഡോ. അഭിജിത് വർഗീസിനും നൽകി. നാടൻ തട്ടുകട, ചിൽഡ്രൻസ് സ്റ്റാൾ, ഡ്രീം യുവർ കേക്ക് സ്റ്റാൾ, ഫ്രഷ് ജ്യൂസ് കോർണർ, ബദർ ആശുപത്രി മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചു. ഡോ. സിന്ധു ബിനു, അൽഫോൻസാ ജോസഫ് എന്നിവർ അവതാരകരായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു