ജിദ്ദ: മലപ്പുറം ജില്ല കെ.എം.സി.സി ത്രിതല സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജിദ്ദ എടവണ്ണ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി നിലവിൽവന്നു. ഷറഫിയയിൽ നടന്ന കൗൺസിൽ യോഗം സൈദലവി കുഴിമണ്ണ ഉദ്ഘാടനം ചെയ്തു. ഫിറോസ് എടവണ്ണ അധ്യക്ഷത വഹിച്ചു. കെ.സി. അബൂബക്കർ പ്രവർത്തന റിപ്പോർട്ടും ഹബീബ് കാഞ്ഞിരാല സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സുൽഫീക്കർ ഒതായി, അബ്ദുറഹ്മാൻ തങ്ങൾ എന്നിവർ ആശംസ നേർന്നു. ഏറനാട് മണ്ഡലം സെക്രട്ടറി സൈതലവി കുഴിമണ്ണ തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസറും അരീക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹിമാൻ തങ്ങൾ നിരീക്ഷകനുമായ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ: ഫിറോസ് ബാബു ചെമ്പക്കുത്ത് (പ്രസി), അബൂബക്കർ കെ.സി പള്ളിമുക്ക് (ജന. സെക്ര), ഹബീബ് കാഞ്ഞിരാല ഒതായി (ട്രഷ), സുനീർ കെ.പി ചാത്തല്ലൂർ (ചെയർമാൻ, ഉപദേശക സമിതി), നബീൽ ഇ. പാലപ്പറ്റ, ഹാരിസ് എം.കെ ആര്യൻതൊടിക (ഉപദേശക സമിതി അംഗം), റിഷാദ് അലവി എടവണ്ണ, അഷ്റഫ് വി.ടി. ഒതായി, കെ.സി. ഫൈസൽ ബാബു, ഷാജഹാൻ തുവ്വക്കാട് (വൈസ് പ്രസി.), സമീർ, അനീസ് പത്തപ്പിരിയം, മുഹമ്മദ് ആമീൻ ചാത്തല്ലൂർ, ഷാജിദ് ബാബു മാട്ടുമ്മൽ (സെക്ര).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു