ഷാർജ: ഷാർജ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പതിനഞ്ചാമത് വാർഷികാഘോഷമായ മാർ ഇവാനിയോസ് ഡേ ‘റൂഹോനോ’ എന്ന പേരിൽ ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ ആഘോഷിച്ചു. വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച വാർഷികാഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനം, സംഗീത പരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു.
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ യു.എ.ഇ കോഓഡിനേറ്റർ ഫാ. ഡോ. റെജി വറുഗീസ് മനക്കലേട്ട് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ഷാർജ സെന്റ് മൈക്കിൾസ് ഇടവക വികാരി ഫാ. സവരി മുത്തു ആന്റണി ഉദ്ഘാടനം ചെയ്തു. സെന്റ് മൈക്കിൾസ് ഇടവക അസി. വികാരി ഫാ. ജോസ് വട്ടുകുളത്തിൽ, ബിജു പാറപ്പുറം, സാം ജി. സക്കറിയ എന്നിവർ സംസാരിച്ചു. വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ‘ഒരു കൈത്താങ്ങ്’ എന്ന പേരിൽ നാട്ടിലെ ഭവനരഹിതരായ അഞ്ച് കുടുംബങ്ങൾക്ക് ഭവനം നിർമിച്ചു നൽകുമെന്ന് ഫാ. റെജി വറുഗീസ് മനക്കലേട്ട് അറിയിച്ചു.
ആഘോഷ പരിപാടികൾക്ക് ജോമോൻ ജോസഫ്, ഫ്രാൻസിസ് തോമസ്, കുരുവിള ബാർസിലി, പുഷ്പ ജോജി, അഖിൽ സാം, ജോൺ മാത്യു, സുമ സോമൻ, ജോജി മാത്യു, ബീന ബിനോയ്, റിയ ടോണി, ക്രിസ്റ്റഫർ അലക്സ് വർഗീസ് എന്നിവർ നേതൃത്വം നൽകി. വിവിധ എമിറേറ്റിൽ നിന്നും വിശ്വാസികൾ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു