തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറാണ് കോടതി സ്‌റ്റേ ചെയ്തത്.
ഈ മാസം ഒന്ന് മുതല്‍ നിര്‍ബന്ധമാക്കിയ നിര്‍ദേശത്തിനാണ് സ്‌റ്റേ. സ്വകാര്യ ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
സ്വകാര്യ ബസുകളുടെ അപകടവും മരണവും നിത്യസംഭവമായെന്നും ക്യാമറ സ്ഥാപിക്കുമ്ബോള്‍ നിയമലംഘനങ്ങള്‍ കുറയും. എല്ലാ ബസുകളിലും ക്യാമറകള്‍ മുമ്ബിലും പുറകിലും അകത്തും സ്ഥാപിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. പിന്നാലെ ഉത്തരവിനെതിരെ ബസുടമകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു