ആലപ്പുഴ : സഹകരണ മേഖലയില്‍ കമ്യൂണിസ്റ്റുകാര്‍ കുഴപ്പം കാണിക്കരുതെന്ന് മുൻമന്ത്രി ജി. സുധാകരൻ. ആലപ്പുഴ അര്‍ബൻ കോഓപറേറ്റിവ് ബാങ്ക് ക്യു.ആര് കോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയില്‍ എല്ലാ പാര്‍ട്ടിക്കാരുമുണ്ടെന്ന് പറയുമ്പോൾ കമ്യൂണിസ്റ്റുകാര്‍ക്ക് കുഴപ്പം കാണിക്കാമോയെന്ന ചോദ്യത്തിന് ആരും മറുപടി നല്‍കുന്നില്ല. എല്ലായിടത്തും ഇങ്ങനെയല്ല. മറ്റുള്ളവര്‍ ചെയ്യുന്നത് കമ്യൂണിസ്റ്റുകാര്‍ ചെയ്യാൻ പാടില്ല. ഭരണഘടന എടുത്ത് വായിച്ചുനോക്കണം. ഒരു പ്രസ്ഥാനത്തിലേക്ക് എന്തിന് വരണമെന്ന് ആദ്യം തീരുമാനിക്കണം. ചിലര്‍ പഞ്ചായത്ത് മെമ്പറാകാനാണ് വരുന്നത്. പ്രസ്ഥാനത്തിന് ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനുമുള്ള കാഴ്ചപ്പാടിലാണ് പാര്‍ട്ടിയിലേക്ക് ആളുകള്‍ വന്നിരുന്നത്. അല്ലാതെ വന്നവരാണ് കുഴപ്പക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read also : ആലപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
പ്രസിഡന്റ് പി. ജ്യോതിസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ആര്. അനില്‍കുമാര്‍, സി. രാധാകൃഷ്ണൻ, എം.വി. ഹല്‍ത്താഫ്, അജിത്ത് പ്രസാദ്, കെ. കുട്ടപ്പൻ എന്നിവര്‍ സംസാരിച്ചു. ചീഫ് എക്സിക്യൂട്ടിവ് എം.കെ. സജിത്ത് സ്വാഗതവും ഡയറക്ടര്‍ ബോര്‍ഡ് അംഗം ദീപ്തി അജയകുമാര്‍ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു