ഡൽഹി: ന്യൂഡൽഹി-ദർഭംഗ എക്സ്പ്രസിൽ തീപിടുത്തം. ട്രെയിനിന്റെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. ഇറ്റാവയ്ക്ക് സമീപമുള്ള സാരായ് ഭൂപത് റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം.
എസ് 1 കോച്ചിൽ നിന്ന് പുക ഉയരുന്നത് കണ്ട് സ്റ്റേഷൻ മാസ്റ്റർ ഉടൻ ട്രെയിൻ നിർത്തുകയായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി റെയിൽവേ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു