ആലപ്പുഴ: സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലില്‍ പേരുമാറ്റിയ ‘എഡ്വിന്റെ നാമം’ എന്ന സിനിമ 24ന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അരുണ്‍രാജ്, നിര്‍മാതാവ് എ. മുനീര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
ചില മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിന്‍ എന്ന 12 വയസ്സുകാരന്‍ പ്രതികരിക്കുന്ന സിനിമ ഒരു സമുദായത്തെ ആക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ് സീനുകളില്‍ മാറ്റം വരുത്തണമെന്ന് സെ്ന്‍സര്‍ ബോര്‍ഡ് അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.
പേരിലടക്കം മാറ്റം വരുത്തിയിട്ടും ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് കിട്ടിയത്. പ്രമോഷനു വേണ്ടി സമൂഹമാധ്യമങ്ങളിലടക്കം ഉപയോഗിച്ച ‘കുരിശ്’ എന്ന പേരാണ് മാറ്റിയത്. 30ലധികം തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു