ഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് 19-കാരനെ പോലീസ് ചോദ്യംചെയ്തു. ബിഹാര്‍ സ്വദേശിയായ യുവാവിനെയാണ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നടിയുടെ ഡീപ്ഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ ആദ്യം അപ് ലോഡ് ചെയ്തത് ഇയാളാണെന്നാണ് പോലീസിന്റെ സംശയം. ഈ വീഡിയോ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരുടെയും അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൊബൈല്‍ഫോണ്‍ സഹിതമാണ് 19-കാരനെ ഡല്‍ഹി പോലീസ് ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയത്. ഡീപ്ഫേക്ക് വീഡിയോ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തതാണെന്നാണ് 19-കാരന് പോലീസിന് നല്കിയ മൊഴി. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.
രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നവംബര്‍ പത്താംതീയതിയാണ് ഡല്‍ഹി പോലീസ് സംഭവത്തില്‍ കേസെടുത്തത്. ഐ.ടി. ആക്ടിലെ വിവിധ വകുപ്പുകളടക്കം എഫ്.ഐ.ആറിലുണ്ട്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ വീഡിയോ അപ് ലോഡ് ചെയ്തവരുടെ വിവരങ്ങള്‍ തേടി ‘മെറ്റ’ അധികൃതര്‍ക്കും പോലീസ് കത്തയച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു