ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഇലക്ഷൻ കമ്മീഷൻ നോട്ടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. ബിജെപിയുടെ പരാതിയിലാണ് നടപടി.
നോട്ടീസിന്റെ അടിസ്ഥാനത്തിൽ കെജ്രിവാൾ വ്യാഴാഴ്ച വിശദീകരണം നൽകണം. പ്രധാനമന്ത്രി ജനങ്ങൾക്ക് വേണ്ടിയല്ല വ്യവസായികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ആം ആദ്മി പാർട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്.
കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി, അനിൽ ബലൂനി, പാർട്ടി നേതാവ് ഓം പഥക് എന്നിവരടങ്ങുന്ന ബി.ജെ.പി പ്രതിനിധി സംഘമാണ് വിഷയത്തിൽ തെരഞ്ഞെടുപ്പ് പാനലിനെ സമീപിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു