ജിദ്ദ ∙ സൗദിയിലേക്ക് കടത്താൻ ശ്രമിച്ച വൻ ലഹരി മരുന്ന് ശേഖരം പിടികൂടി. വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ച 852,000 ക്യാപ്റ്റഗൺ ഗുളികകൾ സകാത്ത്, ടാക്‌സ് ആ കസ്റ്റംസ് അതോറിറ്റിയാണ് അൽ ഹദീഥയിൽ പിടികൂടിയത്. വാഹനത്തിന്റെ സ്‌പെയർ ടയറിലും ഇന്ധന ടാങ്കിലും ഒളിപ്പിച്ച നിലയിലാണ് ഗുളികകൾ കണ്ടെത്തിയത്. അൽ ഹദീത ക്രോസിങിലൂടെ വരുന്ന വാഹനങ്ങളിലൊന്ന് പരിശോധിച്ചപ്പോൾ സ്‌പെയർ ടയറിലും വാഹനത്തിന്റെ ഇന്ധന ടാങ്കിലും ഒളിപ്പിച്ച നിലയിൽ ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെത്തിയതായി അതോറിറ്റി അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു