തിരുവനന്തപുരം: കോണ്‍ഗ്രസ് റാലി തീരുമാനിക്കുന്നത് എ.കെ.ജി സെന്ററിലല്ല, കെ.പി.സി.സി. ഓഫീസിലാണെന്ന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോഴിക്കോട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പലസ്തീന്‍ റാലിക്കുവേണ്ടി കോഴിക്കോട് കടപ്പുറത്തെ സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസാണ് ആദ്യം ആവശ്യപ്പെട്ടത്. സ്വാഭാവികമായും തരേണ്ടതായിരുന്നു. പിന്നീട് സര്‍ക്കാരും ഇതേ സ്ഥലം ആവശ്യപ്പെട്ടപ്പോള്‍ പലസ്തീന്‍ റാലിക്ക് വേണ്ടി അനുവദിക്കാനാകില്ലെന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു.
കോണ്‍ഗ്രസിന്റെ പരിപാടി 23-നും സര്‍ക്കാരിന്റേത് 25-നുമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പരിപാടിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ റാലി നടത്താവുന്നതാണ്.വൈക്കം സത്യഗ്രഹ വാര്‍ഷിക പരിപാടി കെ.പി.സി.സി. നടത്തിയ അതേ പന്തലിലാണ് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയും നടന്നത്. രണ്ട് കൂട്ടര്‍ക്കും ബുദ്ധമുട്ട് ഇല്ലാത്ത രീതിയില്‍ കോഴിക്കോട്ടെ പരിപാടി നടക്കുന്നതിന് അനുയോജ്യമായ സഹാചര്യമുണ്ടാകുമെന്നാണ് കരുതുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകും. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടി നടക്കും.
രണ്ട് ദിവസം മുന്‍പാണ് സി.പി.എം. റാലി നടത്തിയത്. അതിനും എത്രയോ മുന്‍പാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ലീഗ് സംഘടിപ്പിച്ചത്. സി.പി.എം. റാലിക്കും മുന്‍പ് കോണ്‍ഗ്രസും മലപ്പുറത്ത് ജില്ലാതല റാലി നടത്തി. ജില്ലാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായ സാഹചര്യത്തിലാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് റാലി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു