തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. തീര്‍ത്ഥാടനം വെളളിയാഴ്ച ആരംഭിക്കും.ജനുവരി 14 വരെയാണ് ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ഉത്സവം. മറ്റന്നാള്‍ വൈകിട്ട് നട തുറക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് നടത്തിയ രണ്ടെണ്ണമടക്കം ആറു ഉന്നതതല യോഗങ്ങളാണ് മുന്നൊരുക്കങ്ങൾക്കായി ചേർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശബരിമലയിലും പമ്പയിലും ശുചിത്വ പ്രവർത്തനങ്ങളിൽ തിയുക്തരായ വിശുദ്ധി സേനാംഗങ്ങളുടെ പ്രതിദിന വേതനം നൂറു രൂപ ഉയർത്തി 550 ആക്കി. ഇവരുടെ യാത്രാബത്തയും 850 ൽ നിന്ന് 1000 രൂപയാക്കി. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ ഈ സീസണിൽ ഡൈനാമിക് ക്യൂ കൺട്രോൾ സംവിധാനം ഏർപ്പെടുത്തി. ഇതിനു പുറമേ സന്നിധാനത്തെ തിരക്കും മറ്റും തീർത്ഥാടകർക്ക് അറിയുന്നതിനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ വിഡിയോ വാളും സജ്ജമാക്കും.
ഇ- കാണിക്ക കൂടുതല്‍ സമഗ്രമാക്കിയിട്ടുണ്ട്. പ്രധാന ഇടത്താവളങ്ങളായ എരുമേലി, ചെങ്ങന്നൂര്‍, കുമളി, ഏറ്റുമാനൂര്‍ , പുനലൂര്‍ എന്നിവിടങ്ങളിലെല്ലാം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പമ്ബയിലെ ട്രാന്‍സ്‌പോര്‍ട്ട് ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി.
കൂടുതല്‍ ആശുപത്രി സംവിധാനങ്ങളും സജ്ജമാക്കി. തീവ്രപരിചരണ സൗകര്യങ്ങളുള്‍പ്പെടെ പമ്ബയില്‍ 64 കിടക്കകളും സന്നിധാനത്ത് 15 കിടക്കകളും സജ്ജമാക്കി. അപ്പാച്ചിമേട്, നീലിമല എന്നിവിടങ്ങളില്‍ ഹൃദ്രോഗ ചികിത്സാ സൗകര്യമുണ്ട്. ഇതിനു പുറമേ പമ്ബ മുതല്‍ സന്നിധാനം വരെ 15 അടിയന്തിര ചികില്‍സാ കേന്ദ്രങ്ങളും ഒരുക്കി. എരുമേലി സാമൂഹ്യ ആരോഗ്യകേന്ദ്രം , പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളിലും തീര്‍ത്ഥാടകര്‍ക്കായി സംവിധാനങ്ങള്‍ ഒരുക്കി.
കക്കിയാറില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിച്ച് പമ്ബയിലേക്കുള്ള ജലവിതരണം സുഗമമാക്കി. പരമ്ബരാഗത വന പാതകളും വൃത്തിയാക്കി.അഴുതക്കടവ് -ചെറിയാനവട്ടം (പമ്ബ ) 18 കിലോമീറ്റര്‍, സത്രം സന്നിധാനം 12 കിലോമീറ്റര്‍ പാതകളില്‍ ഇക്കോ ഷോപ്പുകളും ഉണ്ട്. ഗോത്ര വിഭാഗത്തില്‍ നിന്ന് നിയമിക്കപ്പെട്ടവരില്‍പ്പെടുന്ന 75 വനപാലകരുടെ സേവനവും ഈ പാതകളില്‍ ലഭ്യമാകും.
നിലയ്‌ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് ടൈല്‍ വിരിച്ച് വൃത്തിയാക്കി. പാര്‍ക്കിംഗിന് ഫാസ്ടാഗും ഏര്‍പ്പെടുത്തി. തപാല്‍ വകുപ്പുമായി സഹകരിച്ച് സ്വാമി പ്രസാദം ഇന്ത്യയിലെവിടെയും എത്തിക്കും.
വിവിധ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ, സ്വകാര്യ ക്ഷേത്രങ്ങളടക്കം എല്ലാ ആരധാനലയങ്ങളുടെയും സൗകര്യങ്ങൾ ശബരിമല തീർത്ഥാടകർക്കായി നൽകണമെന്നും മന്ത്രി കെ രാധാകൃഷ്ണൻ അഭ്യർത്ഥിച്ചു. ഇതുവഴി രാജ്യത്തിനാകെ മാതൃകയാകുന്ന വിധത്തിൽ ശബരിമല തീർത്ഥാടനത്തെ മാറ്റിത്തീർക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു