കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചതിനെച്ചൊല്ലിയുള്ള രാഷ്ടീയപ്പോരിന് പരിഹാരമായി.കോൺഗ്രസിന് ബീച്ചിൽ തന്നെ വേദി അനുവദിക്കും. നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി.
മന്ത്രി മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡൻ്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്ന പരിഹരാത്തിന് വഴിയൊരുങ്ങിയത്. ഡിസിസി പ്രതിനിധികളും കളക്ടറും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വേദി സംബന്ധിച്ച ധാരണയായത്.
കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ വരുന്ന ഈ മാസം 23ന് കോണ്‍ഗ്രസ് സംഘടിപ്പിക്കാനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിക്ക് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് നടക്കുന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്നാണ് ജില്ല ഭരണകൂടം നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ 16 ദിവസം മുമ്ബ് വാക്കാല്‍ അനുമതി കിട്ടിയ റാലിക്ക് അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസ് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
റാലിക്ക് അനുമതി നല്‍കിയാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഒന്നെങ്കില്‍ റാലി നടക്കും അല്ലെങ്കില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ യുദ്ധം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. റാലിയിലേക്ക് ശശി തരൂര്‍ അടക്കമുള്ള എല്ലാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു