മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കോട്ടയം ജില്ല കമ്മിറ്റി ഭാരവാഹികളുടെ യോഗം റുവി കെ.എം.സി.സി ഓഫിസിൽ ചേർന്നു. കോട്ടയം ജില്ല കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് ഷാ റസാഖ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദ് കാബൂസ് ഖിറാഅത്ത് നിർവഹിച്ചു. രക്ഷാധികാരി ഷമീർ പാറയിൽ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി നൈസാം ഹനീഫ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇസ്രായേൽ അതിക്രമത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവും പ്രാർഥനയും നടത്തി. അജ്മൽ കബീർ, അൻസാരി ഖാൻ, ഇസ്മായിൽ, അഫ്സൽ, അബ്ദുൽ കലാം ആസാദ് എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ ഫൈസൽ മുഹമ്മദ് വൈക്കം നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു