റിയാദ്: ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സതീശൻ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 27ന് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ഡി.സി.സി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ ആകസ്മിക വേർപാടിന്റെ ഒന്നാം വാർഷിക ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള യോഗം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, സലീം കളക്കര, ഗ്ലോബൽ കമ്മിറ്റി നേതാക്കളായ അഷ്കർ കണ്ണൂർ, സിദ്ദിഖ് കല്ലൂപ്പറമ്പൻ, വിവിധ ജില്ലകളെ പ്രതിനിധാനം ചെയ്ത് ഷുക്കൂർ ആലുവ, ബഷീർ കോട്ടയം, ഷാജി മഠത്തിൽ, യഹ്യ കൊടുങ്ങല്ലൂർ, റഹ്മാൻ മുനമ്പത്ത്, ജലീൽ ചെറുപുഴ എന്നിവർ സതീശൻ പാച്ചേനിയെ അനുസ്മരിച്ച് സംസാരിച്ചു. ഹാഷിം പാപ്പിനിശ്ശേരി, സുജിത് തോട്ടട, അബ്ദുല്ല കോറളായി, കെ. രാജൻ, മുനീർ ഇരിക്കൂർ, ഷാഫി കണ്ണൂർ, പ്രമോദ് കുമാർ, സനോജ് ശ്രീകണ്ഠപുരം, അമിത്, അർഷാദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഹരീന്ദ്രൻ ചെങ്ങൽ സ്വാഗതവും ട്രഷറർ അഷ്റഫ് കൊറളായി നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു