റിയാദ്: സൗദി അറേബ്യയിലെ പ്രവാസി എഴുത്തുകാരി കമർബാനു വലിയകത്തിന്റെ മൂന്നാമത് പുസ്തകമായ ‘ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും’ കഥാസമാഹാരം പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കഥാകൃത്ത് ഡോ. കെ.പി. സുധീര എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ടി.ആർ. അജയന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
പി.കെ. അനിൽ കുമാർ പുസ്തകാവതരണം നടത്തി. ഹരിതം ബുക്സ് ഡയറക്ടർ പ്രതാപൻ തായാട്ട് മുഖ്യ പ്രഭാഷണം നടത്തി. നാസർ നാഷ്കോ, ഹിബ അബ്ദുസ്സലാം, സുലൈമാൻ മതിലകത്ത് എന്നിവർ സംസാരിച്ചു. വെള്ളിയോടൻ അവതാരകനായിരുന്നു. കമർബാനു വലിയകത്ത് നന്ദി പറഞ്ഞു. ഹരിതം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു