ദമ്മാം: ട്രിവാൻഡ്രം പ്രീമിയർ ലീഗ് സീസൺ മൂന്ന് ക്രിക്കറ്റ് ടൂർണമെന്റിൽ ചിറയിൻകീഴ് ചലഞ്ചേഴ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ഗ്രീൻ വാരിയേഴ്സ് പള്ളിക്കലിനെ പരാജയപ്പെടുത്തിയാണ് ചിറയിൻകീഴ് ചലഞ്ചേഴ്സ് ജേതാക്കളായത്.
ഫൈനലിൽ 19 ബാളിൽ 47 റൺസും രണ്ട് വിക്കറ്റും വീഴ്ത്തിയ ചിറയിൻകീഴ് ചലഞ്ചേഴ്സിന്റെ സൂരജ് കിച്ചു മാൻ ഓഫ് ദ മാച്ച് അവാർഡിന് അർഹനായി. ടൂർണമെൻറിലെ മികച്ച ബാറ്ററായി സ്ട്രൈക്കേഴ്സ് നെടുമങ്ങാടിന്റെ ദീപക്കിനെയും മികച്ച ബൗളറായി കല്ലമ്പലം ബ്ലാസ്റ്റേഴ്സിന്റെ ബിനിൽ ബോസിനെയും തിരഞ്ഞെടുത്തു.
ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നെടുമങ്ങാട് സ്ട്രൈക്കേഴ്സിന്റെ ദീപക് മാൻ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടു.
ചിറയിൻകീഴ് ചലഞ്ചേഴ്സ്, ഗ്രീൻ വാരിയേഴ്സ് പള്ളിക്കൽ, കല്ലമ്പലം ബ്ലാസ്റ്റേഴ്സ്, സ്ട്രൈക്കഴ്സ് നെടുമങ്ങാട്, വക്കം ലെജൻഡ്സ്, അമിഗോസ് പൂവാർ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും റൂഖൈൻ മേധാവി വലീദും റാടിക്സ് മാനേജർ അഫ്സലും ട്രിവാൻഡ്രം ടൂർണമെൻറ് കമ്മിറ്റി പ്രസിഡൻറ് അരുൺ ജോണിയും ചേർന്ന് സമ്മാനിച്ചു.
റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും കാഷ് അവാർഡും ട്രിവാൻഡ്രം പ്രീമിയർ കമ്മിറ്റി കൺവീനർ ജോഷനും സെക്രട്ടറി സജ്ജാദ്, ട്രഷറർ ഫൈസൽ വഹാബ് എന്നിവരും ചേർന്ന് സമ്മാനിച്ചു. പ്രസിഡൻറ് അരുൺ ജോണി, വൈസ് പ്രസിഡൻറ് മിഥുൻ ചക്രവർത്തി, സെക്രട്ടറി സജ്ജാദ്, ട്രഷറർ ഫൈസൽ വഹാബ് ഷാനവാസ്, കൺവീനർ ജോഷൻ, ഷഹ്നസ്, ബിനിൽ ബോസ് എന്നിവർ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു