ന്യൂയോർക്ക്∙ ആഘോഷകാലത്ത് മിക്ക ബിസിനസുകാർക്കും മികച്ച നേട്ടമാണ് ലഭിക്കുക. യുഎസിൽ ഹാലോവീൻ, താങ്ക്സ് ഗ്വീവിങ്, ക്രിസ്തുമസ് തുടങ്ങിയ ആഘോഷക്കാലത്ത് വ്യാപാരികൾക്ക് വൻ തോതിൽ വാണിജ്യനേട്ടം ലഭിക്കാറുണ്ട്. ഇത്തവണ പതിവിന് വിപീരതമായി ദീപാവലി ആഘോഷത്തിനും വലിയ തോതിൽ അമേരിക്കൻ വിപണിയിൽ കച്ചവടം വർധിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
ഹിന്ദുക്കളും ജൈനരും സിഖുകാരുമാണ് യുഎസിൽ പ്രധാനമായും ദീപാവലി ആഘോഷിക്കുന്നത്. 2022-ൽ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചിരുന്നു. ദീപാവലിയെ ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയിൽ പെൻസിൽവേനിയ സംസ്ഥാനം ഉൾപ്പെടുത്തി. ന്യൂയോർക്കിൽ മേയർ ദീപാവലി ദിനത്തിൽ വിദ്യാലയങ്ങൾക്ക് അവധി നൽകി.
അവധി ആഘോഷിക്കാൻ ഉപഭോക്താക്കൾ സമ്മാനങ്ങൾ, പാർട്ടികൾക്കുള്ള ഭക്ഷണം, ഉത്സവ അലങ്കാരങ്ങൾ, പുഷ്പ ക്രമീകരണങ്ങൾ എന്നിവയ്ക്കായി തുക ചെലവഴിക്കുന്നു. പുതിയ വസ്ത്രങ്ങൾ വാങ്ങുക, പുതിയ സാധനങ്ങൾ വാങ്ങുക, വീട് പെയിന്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ ദക്ഷിണേഷ്യക്കാർ ദീപാവലി കാലത്ത് പണം ചെലവഴിക്കുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു