കൊച്ചി: പലപ്പോഴായി സിപിഎം വിട്ടവരുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ കൊച്ചിയില്‍ ചേര്‍ന്ന് സേവ് കേരള ഫോറം എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ചു.സംസ്ഥാന സര്‍ക്കാരിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന എല്ലാവരേയും കൂട്ടിയോജിപ്പിച്ച് ഒന്നിച്ച് പോരാട്ടത്തിനിറങ്ങാനാണ് കൂട്ടായ്മയുടെ നീക്കം.
ജനശക്തി എഡിറ്റര്‍ ജി ശക്തിധരന്, കെ എം ഷാജഹാന്, പിണറായി സ്വദേശി പാണ്ഡ്യാല ഷാജി തുടങ്ങിയവരാണ് നേതാക്കള്‍. എറണാകുളം ടൗണ്‍ ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍ ഇരുനൂറോളം പേര് പങ്കെടുത്തു. പിണറായി വിജയന് സര്‍ക്കാരിനോടും ഇതിനോട് ഒത്തു തീര്‍പ്പുണ്ടാക്കുന്ന യുഡിഎഫ്, ബിജെപി മുന്നണിക്കുമെതിരെയായിരിക്കും പോരാട്ടമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ഭാര്യയുടെ സ്വത്ത് തെരെഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ കാണിക്കാത്തതു ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉടന്‍ തെരെഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്യും. പിണറായിയെ പ്രതികൂട്ടില്ലാക്കും വിധം വിവിധ കേസുകള്‍ ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു. കൊടി സുനിയുടെ കോടതി മാറ്റത്തിനെതിരേയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും നിയമ നടപടികളിലേക്ക് കടക്കാനും ഫോറം തീരുമാനിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു