ദോഹ: കേരളത്തിലും ഗൾഫ് നാടുകളിലുമായി കേരള എജുക്കേഷനൽ ട്രസ്റ്റ് ഏപ്രിലിൽ നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ശാന്തിനികേതൻ അൽ മദ്റസ അൽ ഇസ്ലാമിയയിൽനിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കാൻ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘തഫവ്വുഖ് 1445’ സംഘടിപ്പിച്ചു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന അനുമോദന സംഗമത്തിൽ സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം മുഖ്യ പ്രഭാഷണം നടത്തി. ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി സംബന്ധിച്ചു.
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡന്റ് അൻവർ ഹുസൈൻ, വൈസ് പ്രിൻസിപ്പൽ സലിൽ ഹസ്സൻ, സി.ഐ.സി വക്റ സോണൽ പ്രസിഡന്റ് മുസ്തഫ, പി.ടി.എ പ്രസിഡന്റ് അസ്ഹർ അലി എന്നിവർ ആശംസ നേർന്നു. മദ്റസ പ്രിൻസിപ്പൽ എം.ടി. ആദം അധ്യക്ഷത വഹിച്ചു. പരീക്ഷയെഴുതിയ ഏഴായിരത്തോളം വിദ്യാർഥികളിൽനിന്ന് ഉന്നത വിജയം നേടിയ ഉനൈസ് അനസ്, നജിഹ് ജവാദ്, മുഹമ്മദ് നസാൻ അൻവർ, സെഹ്റാൻ അബീബ്, സെബ ഖദീജ, ലെംഹ ലുഖ്മാൻ എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്തു. ഫുൾ എപ്ലസ്, എ ഗ്രേഡ് ഉൾപ്പെടെ വിജയികൾക്കും സമ്മാനങ്ങൾ നൽകി. ഹിക്മ ടാലന്റ് സെർച് എക്സാമിൽ ഉന്നത വിജയം നേടിയ ആയിഷ ബിൻത് മുസ്തഫ, നൂറുശതമാനം ഹാജർ നേടിയ ദിൽഹാൻ അൻവർ, ഫർഹ ആദം എന്നിവർക്കുള്ള സമ്മാനങ്ങളും നൽകി.
ആബിദ് ബിസ്മി, സൈനുൽ സമാൻ എന്നിവർ ഖുർആൻ പാരായണവും പരിഭാഷയും നടത്തി. ഇഫ, സബ സൗദ, ഷഫീഖ് മാസ്റ്റർ എന്നിവർ ഗാനമാലപിച്ചു. നബീൽ പുറായിൽ സ്വാഗതവും പി.വി. നിസാർ സമാപന പ്രഭാഷണവും നടത്തി. പി. അബ്ദുല്ല, ജസീർ, ഹംസ, സൽമാൻ, ഫാത്തിമത് സുഹ്റ, ഖദീജ, ഉമൈബാൻ, സുനീഷ് ബാബു, മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു