തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർഥിനി മരിച്ചു. കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. അഭന്യ (18) ആണ് മരിച്ചത്. കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് അഭന്യ.
അപകടം നടന്ന ഉടൻ അഭന്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളെജ് വിട്ട് വീട്ടിലേക്ക് പോകാനായി കാട്ടാക്കട ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു അഭന്യ. ഫോണ്‍ ചെയ്യാനായി ഒരു വശത്തേക്ക് മാറി നിന്നിരുന്ന അഭന്യ നിര്‍ത്തിയിട്ട ബസ് അപ്രതീക്ഷിതമായി മുന്നോട്ട് എടുത്തതോടെ ബസിനും വാണിജ്യ സമുച്ചയത്തിൻ്റെ തൂണിനും ഇടയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇതിനിടെ ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ച് യാത്രക്കാരായ നാട്ടുകാരും വിദ്യാർഥികളും രോഷാകുലരായി. ഇതോടെ ഡ്രൈവർ കെഎസ്ആർടിസി സൂപ്രണ്ടിൻ്റെ ഓഫീസ് മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വിദ്യാർഥിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു