ഹൈദരാബാദ്: ഹൈദരാബാദിലെ നമ്പള്ളിയില്‍ നാലുനില കെട്ടിടത്തിന് തീപ്പിടിച്ച് ഒന്‍പതുപേര്‍ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയവരെ ജനലിലൂടെയാണ് രക്ഷപ്പെടുത്തിയത്. നിലവില്‍ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പത്തുപേരെ അബോധാവസ്ഥയിലായിരുന്നു ആശുപത്രിയിൽ എത്തിച്ചത്.
തിങ്കളാഴ്ച രാവിലെ 9.30-ഓടെയാണ് ബസാര്‍ഘട്ടിലുള്ള നാലുനില കെട്ടിടത്തിന് തീപ്പിടിച്ചത്. ഒന്നാംനിലയില്‍ കാര്‍ റിപ്പയറിങ് ചെയ്യുന്നതിനിടെ ഉണ്ടായ തീപ്പൊരി ഇതിനടുത്ത് ഡ്രമുകളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിലേക്ക് പടരുകയും ആളിക്കത്തുകയുമായിരുന്നു. വൈകാതെ കെട്ടിടത്തിന്റെ മറ്റു നിലകളിലേക്കും തീപടര്‍ന്നു.
#WATCH | Daring rescue of a child and woman amid massive fire in a storage godown located in an apartment complex in Bazarghat, Nampally of Hyderabad pic.twitter.com/Z2F1JAL8wa
— ANI (@ANI) November 13, 2023
തീപ്പിടിത്തമുണ്ടാകാനുള്ള കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വ്യക്തമല്ല.നിലവില്‍ തീ നിയന്ത്രണവിധേയമാണ്. രക്ഷാപ്രവര്‍ത്തനവും, തീപൂര്‍ണമായും അണയ്ക്കാനുള്ള ശ്രമവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു