സലാല: നിരുപാധികം ഫലസ്തീനോട് ഐക്യപ്പെടുക എന്നത് നീതിബോധമുള്ള മനുഷ്യന്റെ ബാധ്യതയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി പറഞ്ഞു.
ഐ.എം.ഐ സലാല ഐഡിയൽ ഹാളിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫീനിക്സ് പക്ഷിയെപ്പോലെ ഹമാസ് ഉയിർത്തെഴുന്നേൽക്കുമെന്നും യാഥാർഥ വിജയം ഫലസ്തീനായിരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഐ.എം.ഐ പ്രസിഡന്റ് ജി. സലീം സേട്ട് അധ്യക്ഷത വഹിച്ചു. വിവിധ സംഘടന ഭാരവാഹികളായ റഷീദ് കൽപറ്റ, കെ.എ. റഹീം, അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ, കെ. ഷൗക്കത്തലി, ഹരികുമാർ ഓച്ചിറ, കെ.കെ. രമേഷ് കുമാർ, സഈദ്, ഉസ്മാൻ വാടാനപ്പള്ളി എന്നിവർ സംസാരിച്ചു.
ഫലസ്തീൻ ഐക്യദാർഢ്യ ഗാനം വിദ്യാർഥികൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജെ. സാബു ഖാൻ നന്ദി പറഞ്ഞു. കെ.ജെ. സമീർ, റജീന, മദീഹ, അർഷദ് കെ.പി, കെ. മുഹമ്മദ് സാദിഖ്, എ.ആർ. ലത്തീഫി എന്നിവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു