കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പുതിയ ചിത്രം ജിഗര്‍തണ്ഡ ഡബിള്എക്സിനെ പ്രശംസിച്ച് സംവിധായകന് ശങ്കര്‍. കാര്‍ത്തിക് സുബ്ബരാജ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ഏറ്റവും മികച്ച സിനിമ എന്നാണ് ശങ്കര്‍ കുറിച്ചത്. രണ്ടാം പകുതി തീര്‍ത്തും അപ്രതീക്ഷിതമെന്നും കഥാപാത്രങ്ങള്‍ക്കിടയിലെ യാത്ര ഗംഭീരമാന്നെന്നും രാഘവ ലോറന്‍സ്, എസ് ജെ സൂര്യ, സംഗീത സംവിധായകന് സന്തോഷ് നാരായണന് തുടങ്ങിയവരെയും ശങ്കര്‍ പ്രകീര്‍ത്തിച്ചു.
2014ല്‍ തമിഴകത്ത് ട്രെന്‍ഡ് സെറ്ററായ ‘ജിഗര്‍തണ്ഡ’യുടെ രണ്ടാം ഭാഗം ‘ജിഗര്‍തണ്ഡ ഡബിള്‍എക്സ്’ കേരളത്തില്‍ കളക്ഷന്‍ കണക്കുകളില്‍ മുന്നിലാണ്. രണ്ട് ദിവസത്തില്‍ ചിത്രം 50 ലക്ഷം രൂപ കളക്ഷന്‍ നേടി. ഈ വാരാന്ത്യം പൂര്‍ത്തിയാകുമ്പോഴേയ്ക്കും 90 ലക്ഷം രൂപ കേരളത്തില്‍ നിന്നും സിനിമ നേടുമെന്നാണ് പ്രതീക്ഷ.
ജിഗര്‍തണ്ഡയെ അഭിനന്ദിച്ച് നടന് ധനുഷും രംഗത്തെത്തിയിരുന്നു. സംവിധായകന് കാര്‍ത്തിക് സുബ്ബരാജിനെ അഭിനന്ദിച്ചുകൊണ്ട് സിനിമയുടെ ക്രാഫ്റ്റ് മികച്ചതാണെന്നാണ് ധനുഷ് പറഞ്ഞത്. എസ് ജെ സൂര്യയുടെ അസാധാരണമായ പ്രകടനത്തെ പ്രശംസിക്കുകയും രാഘവ ലോറന്‍സിനെ ഏറ്റവും മികച്ചതെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു