തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പെൺകുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റ ആൺകുരങ്ങ് ചത്തു. ഹരിയാനയിൽ നിന്ന് കൊണ്ടുവന്ന ഹനുമാൻ കുരങ്ങുകളിലൊന്നാണ് ചത്തത്. മുറിവ് പറ്റിയത് കണ്ടെത്താൻ വൈകിയെന്നും സംരക്ഷണത്തിൽ മൃഗശാല അധികൃതർക്ക് വീഴ്ച പറ്റിയെന്നുമാണ് ആക്ഷേപം.
കഴിഞ്ഞ മാസം 18നാണ് കുരുങ്ങുകൾ തമ്മിൽ ആക്രമണമുണ്ടായത്. പെൺകുരങ്ങിന്റെ ആക്രമണത്തിൽ ആൺ കുരങ്ങിന് മാരകമായി പരിക്കേറ്റിരുന്നു. പരിക്കുകൾ ഭേദമാകുന്നതിനിടെ കുരങ്ങ് കൂട്ടിൽ നിന്നും ചാടി പോയി. ജീവനക്കാരൻ അശ്രദ്ധമായി കൂട് തുറന്നിട്ടതാണ് കുരങ്ങ് ചാടിപ്പോകാൻ കാരണമെന്നാണ് ആരോപണം. പിന്നീട് കുരങ്ങിനെ പിന്നീട് മയക്കുവെടി വെച്ചാണ് വീട്ടും കൂട്ടിലാക്കിയത്. അണുബാധയെ തുടർന്ന് കുരങ്ങ് ചത്തു.
read also പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; 14 ന് ചുമതലയേല്‍ക്കും
കഴിഞ്ഞ മാസം സിംഹദമ്പതികൾക്ക് പിറന്ന ഇരട്ടക്കുഞ്ഞുങ്ങളേയും രക്ഷിക്കാനായില്ല. അടിക്കടി മൃഗങ്ങൾ ചത്തുപോകുന്നത് ആരോഗ്യകാര്യങ്ങളിലുണ്ടാകുന്ന വീഴ്ച കാരണമെന്നാണ് ആക്ഷേപമുയരുന്നത്. ക്ഷയരോഗം ബാധിച്ച് കൃഷ്ണമൃഗങ്ങൾ കൂട്ടത്തോടെ ചത്തത് വൻ വിവാദമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു