കോഴിക്കോട്: അപമാനിച്ചെന്ന മാധ്യമ പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നുള്ള കേസില്‍ സുരേഷ്ഗോപി ഈ മാസം 15ന് നടക്കാവ് പോലീസില്‍ ഹാജരാവും.
ചോദ്യം ചെയ്യാന്‍ ഈ മാസം 18 മുമ്ബായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചിരുന്നു. ഐപിസി 354 എ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്.
ഒക്ടോബര്‍ 27നാണ് സംഭവം. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്.ഇതിനെ തുടർന്ന് മാധ്യമ പ്രവർത്തക പോലീസിൽ പരാതി നല്‍കുകയായിരുന്നു.
താൻ വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
എന്നാല്‍ സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും പറഞ്ഞ മാധ്യമപ്രവർത്തക നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു