ഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വിഡിയോയിൽ കേസെടുത്ത് ഡൽഹി പൊലീസ്. ഡൽഹി പൊലീസിൻ്റെ ഇൻ്റലിജൻസ് വിഭാഗമാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 465, 469, ഐടി ആക്ട് 66, 66ഇ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെറ്റ വിവരങ്ങളിലൂടെ വ്യാജ വീഡിയോ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്യക്തികളുടെ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ബന്ധപ്പെട്ട യുആർഎൽ ഐഡിയടക്കമുള്ള വിവരങ്ങൾ നൽകാൻ മെറ്റയോട് ഒൌദ്യോഗികമായി ആശയവിനിമയം നടത്തിയെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷനും സിറ്റി പൊലീസിന് നോട്ടീസ് അയച്ചിരുന്നു.
അതേസമയം, ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ വൈറലായതിന് പിന്നാലെ സമാന കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ബോളിവുഡ് നടിമാരായ ആലിയ ഭട്ട്, കിയാര അദ്വാനി, കാജോൾ, ദീപിക പദുക്കോൺ തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും വ്യാജ വീഡിയോകളും ചിത്രങ്ങളും നിർമ്മിച്ചതായാണ് കണ്ടെത്തൽ. സംഭവം പിടിക്കപ്പെട്ടതോടെ ഉപയോക്താവ് തന്റെ അക്കൗണ്ട് ഡീലിറ്റ് ചെയ്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു