തിരുവനന്തപുരം: പടക്ക കടയ്ക്ക് തീപിടിച്ചു. തമലത്ത് വില്‍പ്പനക്കായി പടക്കം സൂക്ഷിച്ച കടയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേർക്ക് നിസ്സാര പരുക്കേറ്റു.
7.30 മണിയോടെയായിരുന്നു സംഭവം. പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ദീപാവലിക്കായി പടക്കം സൂക്ഷിച്ചത്. കട പൂർണ്ണമായും കത്തി നശിച്ചു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
രണ്ടു ജീവക്കാർക്കും, പടക്കം വാങ്ങാൻ എത്തിയ ഒരാൾക്കുമാണ് പരുക്കേറ്റത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് കാരണം എന്നാണ് സൂചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു