ഭോപ്പാല്‍: മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷനും സ്ത്രീകള്‍ക്ക് 450 രൂപയ്ക്ക് എല്‍പിജി സിലിണ്ടറും നല്‍കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം. 100 രൂപയ്ക്ക് 100 യൂണിറ്റ് വൈദ്യുതി നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്തു.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷൻ, കര്‍ഷകരില്‍ നിന്ന് ഗോതമ്ബ് 2,700 രൂപയ്ക്കും നെല്ല് ക്വിന്റലിന് 3,100 രൂപയ്ക്കും സംഭരിക്കല്‍, കിസാൻ സമ്മാൻ നിധി, കിസാൻ കല്യാണ്‍ യോജന എന്നിവയ്ക്ക് കീഴില്‍ എല്ലാ വര്‍ഷവും കര്‍ഷകര്‍ക്ക് 12,000 രൂപ, പെണ്‍കുട്ടിക്ക് 21 വയസ്സ് തികയുന്നത് വരെ ആകെ 2 ലക്ഷം രൂപ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.
അധികാരം നിലനിര്‍ത്തിയാല്‍ മധ്യപ്രദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും മധ്യപ്രദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസും സ്ഥാപിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 17-നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു