കോഴിക്കോട്: പലസ്തീന് ഐക്യദാര്‍ഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും സിപിഎം അവര്‍ക്കൊപ്പമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആര്യാടന് ഫൗണ്ടേഷന് നടത്തിയാലും മുസ്ലിം ലീഗ് നടത്തിയാലും ആരു നടത്തിയാലും സിപിഎം ഒപ്പമുണ്ടെന്ന് കോഴിക്കോട് സംഘടിപ്പിച്ച പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ അദ്ദേഹം പറഞ്ഞു.
ഐക്യദാര്‍ഢ്യ പരിപാടി നടത്തിയതിനു ഷൗക്കത്തിനെതിരെ നടപടിയെടുത്തതോടെ കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമായി. പലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് പറയാന്‍ ധൈര്യമില്ല. കോണ്‍ഗ്രസിന്റേത് അഴകൊഴമ്പന്‍ നിലപാടാണ്. ഇപ്പോഴും ആശയ വ്യക്തത ഇല്ലാതെ മുന്നോട്ടു പോവുകയാണ് കോണ്‍ഗ്രസ്.
ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒരു അവസരവാദ നിലപാടും ഇല്ല. യുദ്ധങ്ങൾക്ക് ഒരു നിയമം ഉണ്ട്. എന്നാല്‍ എല്ലാ നിയമങ്ങളെയും അട്ടിമറിച്ച് കൊണ്ടാണ് ക്രൂരമായ കാട്ടാള നിലപാട് ഇസ്രയേൽ എടുക്കുന്നതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു