‘പുതുവര്‍ഷം പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കൂ’ എന്ന ടൈറ്റിലുമായി ഷാരൂഖ് ഖാന് നായകനായെത്തിയ ‘ഡങ്കി’യുടെ പുതിയ പോസ്റ്ററുകള്‍ പുറത്തിറങ്ങി. യഥാര്‍ത്ഥ ജീവിതാനുഭവങ്ങളില്‍ നിന്ന് ഉള്‍കൊണ്ട കഥയാണ് ചിത്രത്തിന്റേത്. ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടാനാണ് പുതിയ പോസ്റ്റര്‍ പങ്കു വെച്ചതിലൂടെ അണിയറക്കാര്‍ ഉദ്ദേശിക്കുന്നത്.
നാല് സുഹൃത്തുക്കളുടെ ഹൃദയസ്പര്‍ശിയായ കഥയിലൂടെ വിദേശത്ത് എത്താനുള്ള അവരുടെ അന്വേഷണമാണ് ഹിരാനി ‘ഡങ്കി’യിലൂടെ പറയുന്നത്. തപ്സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍, ഷാരൂഖ് ഖാന്, ഷാരൂഖ് ഖാന് എന്നിവര്‍ ഉള്‍പ്പെടുന്ന ഈ രണ്ടു പോസ്റ്ററുകളിലൂടെ സുഹൃത്തുക്കള്‍ കുടുംബത്തിന്റെ മറ്റൊരു ഭാഗമാണ് എന്ന സന്ദേശം കൂടി നല്‍കുകയാണ് ഡങ്കിയുടെ അണിയറ പ്രവര്‍ത്തകര്‍.
റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ രാജ്കുമാര് ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോയും ചേര്‍ന്നാണ് ഡങ്കി നിര്‍മിക്കുന്നത്. പപ്പറ്റ് മീഡിയ ആണ് ചിത്രത്തിന്റെ കേരള പ്രൊമോഷന്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു