തിരുവിതാംകൂർ രാജഭരണത്തിലുള്ളവരെ , അവരുടേ ചെയ്തികളെ കുറിച്ച് ഒരു ഓർമ്മപ്പെടുത്തൽ

ബിജു ഗോവിന്ദ് 

ലോകത്ത് നടപ്പാക്കപ്പെട്ടിരുന്ന ഏറ്റവും മനുഷ്യത്വരഹിതമായ ശിക്ഷാവിധികളിലൊന്നായിരുന്നു ചിത്രവധം.മനുഷ്യരുടെ മലദ്വാരത്തിലൂടെ കമ്പി കയറ്റി കഴുത്തിലൂടെയോ വായിലൂടെയോ തുരന്നെടുത്ത് രണ്ട് കുറ്റിക്കല്ലുകളിൽ കെട്ടിത്തൂക്കിയിടുന്ന പ്രാകൃതമായ ശിക്ഷ.രക്തം വാർന്ന് വാർന്ന് ദിവസങ്ങൾ കൊണ്ടാണ് ഇതിന് വിധേയരായ മനുഷ്യർ മരിക്കുക. തിരുവിതാംകൂർ രാജ്യത്തെ ഒരു ശിക്ഷാ രീതിയായിരുന്നു ഇത്. ജാതി ശ്രേണിയിൽ ഈഴവർ മുതൽ താഴോട്ടുള്ള വിഭാഗങ്ങളായിരുന്നു ഇതിന്റെ ഇരകൾ. പുലയരായിരുന്നു ഏറ്റവും കൂടുതൽ ചിത്രവധത്തിന് വിധേയരാക്കപ്പെട്ടത്.

എത്ര വലിയ കുറ്റം ചെയ്താലും ഒരു നമ്പൂതിരിയ്ക്കു പോലും തിരുവിതാംകൂറിൽ  ചിത്രവധ ശിക്ഷ നൽകിയിട്ടില്ല.കൊടും കുറ്റകൃത്യങ്ങൾക്കൊന്നും ആയിരുന്നില്ല, ജാതി നിയമങ്ങൾ ലംഘിച്ചുവെന്ന മേലാളരുടെ തോന്നലിലായിരുന്നു കീഴാള
മനുഷ്യരെ ഇത്തരത്തിൽ കൊന്നുതള്ളിയിരുന്നത്. തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ മനുഷ്യരെ ചിത്രവധത്തിന് വിധേയമാക്കിയ രാജാവ് സംഗീത
ശിരോമണിയായ സ്വാതിതിരുനാളായിരുന്നു.
‘പ്രജാക്ഷേമ തല്പരരായ’ തിരുവിതാംകൂർ രാജാക്കൻമാരുടെ കാലത്ത് പകൽ വെളിച്ചത്തിൽ പുറത്തിറങ്ങാൻ പോലും അനുവാദമില്ലാത്ത മനുഷ്യരുണ്ടായിരുന്നു.പറയർ.പകൽ മുഴുവൻ അവർ പൊന്തക്കാടുകൾക്കുള്ളിലായിരിക്കും. രാത്രി കാലങ്ങളിലാണ് പുറത്തിറങ്ങുക.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMediaoneTV%2Fposts%2Fpfbid02JErP3cxmXnYRdumQvLyMvhJR6fS6FaNaQyChqW1ND1W5SyTsYvSNPMAGHbJLU589l&show_text=true&width=500
തിരുവിതാംകൂർ രാജാക്കൻമാരുടെ മഹാസംഭാവനകളായി കൊട്ടിഘോഷിക്കുന്ന വികസനങ്ങളുണ്ട്. അതൊക്കെ മഹത്തായി മാറിയതിനുപിന്നിൽ കീഴാളരാക്കപ്പെട്ട
മനുഷ്യരുടെ കണ്ണീരും ചോരയുമുണ്ട്.’ഊഴിയം വേല’കളെന്ന പേരിൽ ശമ്പളമോ മതിയായ ഭക്ഷണമോ നൽകാതെ, രാപകൽ വ്യത്യാസമില്ലാതെ ജാതി ഇരകളായ
മനുഷ്യരെക്കൊണ്ട് പണിയെടുപ്പിച്ചാണ് ഇതൊക്കെ മഹത്തരങ്ങളാക്കിയത്.ബ്രിട്ടീഷ് രാജ്ഞി, ബ്രിട്ടീഷുകാരെ
ഭരിച്ചതുപോലെയല്ല തിരുവിതാംകൂറിലെ ഭരണം കയ്യാളിയ അവൻമാരും അവളുമാരും ഈ നാട്ടിലെ മനുഷ്യരെ പരിഗണിച്ചത്.ഇവരെയാണ് His highness എന്നും Her highness ഉം പറഞ്ഞ് പൊതുബോധത്തിന്റെ
മണ്ടയ്ക്ക് തള്ളിക്കയറ്റുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbiju.govind.3%2Fposts%2Fpfbid02iGhaM31EUGqPt3rJULp8dECTuybjeyL95yVX8MyupZHwxTWTCEo6WafEMvUbGpxLl&show_text=true&width=500

Latest News