തിരുവനന്തപുരം: ആലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനു വേണ്ടിയും വന്‍തുക ചെലവഴിക്കുന്നു. പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കര്‍ഷകന്‍ പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവര്‍ണര്‍ എത്തും. തുടര്‍ന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.
പാവപ്പെട്ട കര്‍ഷകരെയും സ്ത്രീകളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്നു പുലര്‍ച്ചെയാണ് കെ ജി പ്രസാദ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ചാണ് പ്രസാദ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന്റെ ഉത്തരവാദി സര്‍ക്കാരാണെന്നും പരാജയപ്പെട്ട കര്‍ഷകനാണെന്നും വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു.
സര്‍ക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആര്‍എസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നുമാണ് പ്രസാദ് പറയുന്നത്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ് പറയുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു