തിരുവനന്തപുരം: കുട്ടനാട്ടെ കര്‍ഷകന്റെ ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേന്ദ്രം നല്കുന്ന തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു. കര്‍ഷക ആത്മഹത്യയുടെ കാരണക്കാര്‍ സര്‍ക്കാരെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
ഇത്ര ക്രൂരമായ, മനസാക്ഷിയില്ലാത്ത മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. മുഖ്യമന്ത്രി ഇതിന് ഉത്തരം നല്‍കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. കേന്ദ്രം അനുവദിക്കുന്ന തുകയെങ്കിലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ഈ ആത്മഹത്യകളൊന്നും തന്നെ കേരളത്തില്‍ നടക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം അനുവദിക്കുന്ന നെല്ലിന്റെ വിലയില്‍ നാലില്‍ മൂന്ന് ഭാഗവും നല്‍കുന്നത് കേന്ദ്രമാണ്.ഈ തുക കര്‍ഷകര്‍ക്ക് നേരിട്ട് കൊടുക്കാതെ സര്‍ക്കാര്‍ അത് വകമാറ്റി ചെലവഴിക്കുകയാണ്. എന്നിട്ട് കര്‍ഷകരോട് ബാങ്കില്‍ നിന്ന് ലോണെടുക്കണമെന്ന് പറയുകയാണ്. അങ്ങനെ കര്‍ഷകരെടുക്കുന്ന ലോണ്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കുന്നില്ല. ഇതുകാരണം തുടര്‍കൃഷിക്ക് ബാങ്കുകള്‍ വീണ്ടും ലോണ്‍ കൊടുക്കുന്നില്ലെന്നതാണ് പച്ചയായ സത്യം.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത രോഗിക്ക് കാര്യമായ ചികിത്സ ലഭിച്ചില്ല. ആശുപത്രി ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ കര്‍ഷകന്റെ ജീവന് രക്ഷിക്കാമായിരുന്നു.സര്‍ക്കാരിന്റെ മനസാക്ഷിയില്ലാത്ത നയങ്ങളാണ് കര്‍ഷകന്റെ ആത്മഹത്യക്ക് പിന്നില്‍. മുഖ്യമന്ത്രി ഇതിന് ഉത്തരം നല്‍കണം.
ചെഗുവേരയുടെ പേരില്‍ ചെസ് മാച്ചിന് 85 ലക്ഷം രൂപ, കോടികള്‍ ചെലവാക്കി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത് ഉപയോഗിക്കാതെ ഇട്ടിരിക്കുന്നു. കേരളീയത്തിന് ചെലവഴിക്കാന്‍ പണമുണ്ട് എന്നാല്‍ കര്ഷകന് നല്കാനില്ല എന്നതാണ് ഇവിടുത്തെ സ്ഥിതിയെന്നും സുരേന്ദ്രന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു