ദൌസ: രാജസ്ഥാനില്‍ നാല് വയസുകാരിയെ പൊലീസ് ഉദ്യോഗസ്ഥന് പീഡിപ്പിച്ചു.രാജസ്ഥാനിലെ ദൗസയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ദൗസയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിച്ചത്. സംഭവത്തില്‍ സബ് ഇന്‍സ്പെടറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണെന്ന് എഎസ്പി രാമചന്ദ്ര സിംഗ് നെഹ്റ ദേശീയ പറഞ്ഞു. താന്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നാണ് ഇയാള്‍ കുഞ്ഞിനെ മദ്യം നല്കി പീഡിപ്പിച്ചത്.
സംഭവത്തില്‍ പ്രതിഷേധവുമായി ദൗസ നിവാസികള്‍ മുദ്രാവാക്യങ്ങളുമായി രാഹുവാസ് പൊലീസ് സ്റ്റേഷന് ഉപരോധിച്ചു. ബിജെപി എം പി കിരോടി ലാല്‍ മീര ഉള്‍പ്പെടെയുള്ളവരും പൊലീസ് സ്റ്റേഷന് പ്രതിഷേധത്തിനെത്തി. പൊലീസിനിടയില്‍ ഇത്തരം ക്രൂരതകള്‍ വ്യാപകമാകുന്നത് അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
read also..മുംബൈയിലെ രണ്ട് അപ്പാർട്ട്മെന്റുകൾ വിറ്റ് ബോളിവുഡ് താരം രൺവീർ സിംഗ്
ലൈംഗികാതിക്രമം നേരിട്ട കുഞ്ഞിന്റെ പിതാവും പൊലീസ് ഉദ്യോഗസ്ഥനാണെന്ന് റിപ്പോര്‍ട്ടുണ്ട്. കേസില്‍ ഭൂപേന്ദ്ര സിംഗിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മെഡിക്കല്‍ പരിശോധനയും മറ്റ് അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു