കണ്ണൂര്‍: കുട്ടനാട്ടെ കര്‍ഷകന്റെ ആത്മഹത്യ വേദനാജനകമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കര്‍ഷകര്‍ ചോദിക്കുന്നത് ഔദാര്യമല്ല, കൂലിയാണ്. അത് കൊടുക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണം. സര്‍ക്കാരിന്റെ മുന്‍ഗണന കേരളീയത്തിനാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനും പങ്കുണ്ടെന്ന് കുറ്റപ്പെടുത്തി. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വക്കാലത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കില്ല.
ആദ്യം സംസ്ഥാനം ചെലവ് ചുരുക്കണം. മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേള്‍ക്കും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം കിട്ടാന്‍ കോണ്‍ഗ്രസിന്റെ ശുപാര്‍ശ വേണോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിയ കെ മുരളീധരന് മരിച്ചുപോയ കമ്യൂണിസ്റ്റ് നേതാക്കള്‍ തിരിച്ചുവന്നാല്‍ ഇവരെ ചാട്ടവാറുകൊണ്ട് അടിക്കുമെന്നും പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൊച്ചിയില്‍ സംസാരിച്ചത്. നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപെട്ടുവെന്നും സംസ്ഥാനം കര്‍ഷകരോട് കാണിക്കുന്നത് ക്രൂരമായ അവഗണനയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മുന്‍പ് വാറ്റ് സമ്പദ്രായം നടപ്പാക്കിയപ്പോഴും, ജിഎസ്ടി നടപ്പാക്കിയപ്പോഴും സംസ്ഥാനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് നഷ്ടപരിഹാരം കിട്ടിയത്. ജനത്തെ കേരളം വിഡ്ഢികളാക്കരുതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു