തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ നൂറ്റി പതിനൊന്നാമത് ജയന്തി കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ ആഘോഷിച്ചു. ശ്രീ ചിത്തിര തിരുനാൾ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കവടിയാർ കൊട്ടാരത്തിലെ പഞ്ചവടിയിൽ നടന്ന ജയന്തി ആഘോഷത്തിൽ,ശ്രീപത്മനാഭ ക്ഷേത്ര ദർശനത്തിനു ശേഷം പൂയം തിരുന്നാൾ ഗൗരി പാർവതി ബായ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു . അതിനു ശേഷം മുഖ്യാതിഥിയായ ഗോപിനാഥ് മുതുകാടിനൊപ്പം തമ്പുരാട്ടിമാർ പുഷ്പാർച്ചന നടത്തി.
തുടർന്നു റാവിസ് ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയുടെ സഹകരണത്തോടുകൂടി നടന്ന പരിപാടിയിൽ രാജകുടുംബാഗങ്ങൾ ആയ മാർത്താണ്ഡ വർമ്മ, ആദിത്യാ വർമ്മ, പാലോട് രവി, എം. വിജയകുമാർ, ദേവസ്വം ബോർഡ് മുൻ അംഗം ശങ്കർ ദാസ്, ഡോ. ബീമാ ഗോവിന്ദൻ, ശാസ്തമംഗലം മോഹനൻ,ബി ജെ പി നേതാക്കൾ ആയ സുരേഷ് കുമാർ, കരമന ജയൻ, രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജു രമേശ്, ഡോ.ഓമനകുട്ടി, ലംബോധരൻ നായർ, ശ്രീചിത്തിര തിരുനാൾ സ്കൂൾ ചെയർമാൻ സതീഷ്, എൻ സി സി ബ്രിഗേഡിയർ ആനന്ദ് കുമാർ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. പഞ്ചവടിയിൽ നടന്ന ചടങ്ങിന് ഡോ.ഓമനകുട്ടി ടീച്ചറിന്റ നേതൃത്വത്തിൽ സംഗീത അർച്ചനയും നടന്നു.
കൺവീനർ എസ്. എൻ. രഘുചന്ദ്രൻ നായർ, ജോയിന്റ് കൺവീനർ ജേക്കബ് കെ. ഏബ്രഹാം, ജോ.കൺവീനർ
പി. രവീന്ദ്രൻ നായർ, ട്രഷറർ സൺലാൽ ,പാലസ് സെക്രട്ടറി ബാബു നാരായണൻ തുടങ്ങിയവർ പരിപാടിയിൽ നേതൃത്വം നൽകി. എൻ.സി.സി, സ്കൗട്ട്, നേവി കേഡറ്റുകൾ, വള്ളക്കടവ് യത്തീംഖാന കുട്ടികൾ, കവടിയാർ സാലുവേഷൻ ആർമി സ്കൂൾ കുട്ടികൾ തുടങ്ങിയവരും പുഷ്പാർച്ചനയിൽ പങ്കെടുത്തു.