കോഴിക്കോട്: സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്ട് നടക്കും. വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് റാലി ഉദ്ഘാടനം ചെയ്യും.
ഇടത് നേതാക്കള്‍ക്കൊപ്പം മുസ്ലീം സംഘടനാ നേതാക്കളും പങ്കെടുക്കും.അരലക്ഷത്തോളം പേര് റാലിയില്‍ അണിനിരക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. പലസ്തീന് വിമോചന നായകന് യാസര്‍ അറാഫത്തിന്റെ ചരമവാര്‍ഷിക ദിനത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. യാസര്‍ അറഫാത്ത് നഗറിലേക്ക് ആളുകള്‍ ഒഴുകിയെത്തുമെന്നാണ് സംഘാടക സമിതിയുടെ പ്രതീക്ഷ.
read also തകരാര്‍ പരിഹരിച്ചു; ഇന്ന് മുതല്‍ റേഷന്‍ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും
മതസാമുദായിക നേതാക്കള്‍, മന്ത്രിമാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്യും. റാലിയില്‍ കെ ടി കുഞ്ഞിക്കണ്ണന് എഴുതിയ ‘പലസ്തീന്; രാജ്യം അപഹരിക്കപ്പെട്ട ജനത’ എന്ന പുസ്തകം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രകാശനം ചെയ്യും.
റാലിയില്‍ പങ്കെടുക്കാന്‍ ലീഗിനെ സിപിഎം ക്ഷണിച്ചത് രാഷ്ട്രീയരംഗത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ യുഡിഎഫിന്റെ ഭാഗമായി തുടരുന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല എന്ന നിലപാടാണ് ലീഗ് സ്വീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു