പത്തനംതിട്ട: പോക്സോ കേസില്‍ പ്രതിക്ക് 109 വര്‍ഷം തടവുശിക്ഷ. പന്തളം പൂഴിക്കാട് സ്വദേശി തോമസ് സാമുവലിനെയാണ് കോടതി ശിക്ഷിച്ചത്. അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതിയുടേതാണ് വിധി. തമിഴ്നാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി.
മക്കളില്ലാതിരുന്ന തോമസ് സാമുവലിന് സി ഡബ്ലിയുസി വഴി ലഭിച്ച പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. 2021 മാർച്ച് മുതൽ 2022 മെയ് വരെയുള്ള കാലയളവിൽ 12 വയസ്സുകാരി തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയായതായി അന്വേഷണത്തിൽ കണ്ടെത്തി.
സംരക്ഷണം നൽകേണ്ട ആളിനാൽ തന്നെ പീഡനത്തിന് പെൺകുട്ടി ഇരയായതായി പ്രോസിക്യൂഷൻ വാദിച്ചു. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ കോടതി പ്രതിക്ക് 109 വർഷം തടവിന് പുറമെ, ആറേകാൽ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അടയ്ക്കാത്ത പക്ഷം 38 മാസം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു