ന്യൂഡല്‍ഹി: ജയിലിൽ കഴിയുന്ന ആം ആദ്മി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ആറു മണിക്കൂര്‍ നേരത്തേക്ക് ഭാര്യയെ കാണാന്‍ അനുമതി നല്‍കി കോടതി. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് നാലുമണി വരെയാണ് ഭാര്യ സീമ സിസോദിയയെ കാണാന്‍ റോസ് അവന്യൂ കോടതി സ്‌പെഷ്യല്‍ ജഡ്ജി എം.കെ. നാഗ്പാല്‍ അനുമതി നല്‍കിയത്.
ഓട്ടോഇമ്യൂണ്‍ ഡിസോഡര്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് എന്നീ അസുഖങ്ങളുള്ള തന്റെ ഭാര്യയെ കാണാന്‍ അഞ്ചു ദിവസത്തേക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് സിസോദിയ കോടതിയെ സമീപിച്ചത്. ഈ വര്‍ഷം ജൂണിലായിരുന്നു അവസാനമായി ഭാര്യയെ കാണാന്‍ അദ്ദേഹത്തിനു അനുമതി ലഭിച്ചത്.
2021-22 ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി, കള്ളപ്പണം വെള്ളുപ്പിക്കല്‍ കേസുകളില്‍ അറസ്റ്റിലായ സിസോദിയ, നിലവില്‍ തിഹാര്‍ ജയിലിലാണ്. രണ്ടു കേസുകളിലായി സിബിഐയും ഇഡിയും അറസ്റ്റു ചെയ്ത സിസോദിയയ്ക്ക് ഈ രണ്ടു കേസുകളിലും ജാമ്യം നിഷേധിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു