തിരുവനന്തപുരം: തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയില്‍ എറിയാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയില്‍ ധനബില്ല് അവതരിപ്പിക്കാൻ ഗവര്‍ണറുടെ അനുമതി നേരത്തെ വാങ്ങണമെന്നാണ് ചട്ടമെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് നിയമം ലംഘിക്കാൻ കഴിയില്ല. പൗരത്വ നിയമ ഭേദഗതിയിലും സര്‍ക്കാര്‍ ഇത് തന്നെയാണ് ചെയ്തത്. പെൻഷൻ കൊടുക്കാൻ കാശില്ലെന്ന് കേരളാ ഹൈക്കോടതിയില്‍ പറയുന്ന സംസ്ഥാന സര്‍ക്കാരാണ് ധൂര്‍ത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പെൻഷൻ പലര്‍ക്കും കൊടുക്കുന്നില്ല. എന്നാല്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് പെൻഷൻ കൊടുക്കുന്നില്ലേ? സര്‍ക്കാര്‍ ധൂര്‍ത്ത് നിര്‍ത്തണം. രണ്ടുവര്‍ഷം മാത്രം മന്ത്രിമാര്‍ക്ക് പേഴ്സണല്‍ സ്റ്റാഫ് ആയവര്‍ക്ക് പെൻഷൻ നല്‍കുന്നത് തടയാൻ നിയമം കൊണ്ടുവരണം. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലില്‍ നിന്നും സര്‍വകലാശാലകളെ രക്ഷിക്കണം. മുഖ്യമന്ത്രി തന്നോട് സംസാരിക്കാൻ തയ്യാറായില്ലെങ്കില്‍ താൻ എന്തു ചെയ്യുമെന്നും ഗവര്‍ണര്‍ ചോദിച്ചു.
സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു