തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നവകേരള സദസിന് വേണ്ടി സര്‍ക്കാര്‍ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഇപ്പോള്‍ തന്നെ ഞെരുക്കത്തിലായ തദ്ദേശ സ്ഥാപനങ്ങളെ വലിയ തകര്‍ച്ചയിലേക്ക് തള്ളിവിടുന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
കരുവന്നൂരിലും കണ്ടലയിലും മാത്രമല്ല നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. പണം നഷ്ടമായ നിക്ഷേപകര്‍ക്ക് നീതി ലഭിക്കും വരെ ബിജെപി സഹകരണ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
50,000 മുതല്‍ മൂന്ന് ലക്ഷം വരെ രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ടാര്‍ഗറ്റ് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇത്രയും ഭീമമായ തുക ജനങ്ങളില്‍ നിന്നും പിഴിയുകയാവും തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യുകയെന്ന് ഉറപ്പാണ്. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് സര്‍ക്കാര്‍. സഹകരണ സ്ഥാപനങ്ങളെ പൂര്‍ണമായും തകര്‍ക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
സഹകരണ പ്രസ്ഥാനങ്ങളെ കറവപശുവിനെ പോലെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നത്. നിക്ഷേപകരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ പണപ്പിരിവ്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് പ്രധാനമായും സ്പോണ്സര് ചെയ്യുന്നത് മാഫിയകളാണ്. മുഖ്യമന്ത്രിയുടെ കേരളയാത്ര കഴിയുന്നതോടെ കേരളം പൂര്‍ണമായും മാഫിയകളുടെ ഭരണത്തിന് കീഴിലാവുമെന്ന് ഉറപ്പായി കഴിഞ്ഞു.
കേരളീയം നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇറക്കി പണം പിരിച്ച പിണറായി വിജയന് പരസ്യമായ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നത്. ജിഎസ്ടി കമ്മീഷണറെ ഉപയോഗിച്ച് ക്വോറിക്കാരുടേയും മാഫിയകളുടേയും പണം പിരിച്ച സര്‍ക്കാര്‍ പണം തന്നവരോട് എന്ത് പ്രത്യുപകാരമാണ് ചെയ്യുകയെന്ന് വ്യക്തമാക്കണം. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രന് ചോദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു