ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും പ്രോട്ടീൻ; കുറഞ്ഞാലും പ്രശ്‌നം കൂടിയാലും പ്രശ്‌നം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അതുപോലെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും പ്രോട്ടീന്‍ അനിവാര്യമാണ്. മുടിയുടെ വളര്‍ച്ചയ്ക്കും അതുപോലെ, ശരീരത്തിന് കൃത്യമായ ഘടന ലഭിക്കാനും നമ്മളെ സഹായിക്കുന്നുണ്ട്. അതിനാല്‍, നമ്മള്‍ക്ക് പ്രോട്ടീന്‍ അടങ്ങിയ ആഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ശരീരത്തില്‍ പ്രോട്ടീന്‍ കുറയുന്നത് പലവിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളിലേയ്ക്കും നയിക്കുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
കരുവാളിപ്പ് മാറ്റിയെടുക്കാം ഈ വീട്ടു വൈദ്യത്തിലൂടെ

പ്രോട്ടീന്‍ കുറഞ്ഞാല്‍

നമ്മളുടെ നഖത്തിന്റെ ആരോഗ്യത്തിന് അതുപോലെ, മുടിയ്ക്ക്, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനെല്ലാം പ്രോട്ടീന്‍ അനിവാര്യമാണ്. നമ്മളുടെ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും അതുപോലെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും പ്രോട്ടീന്‍ അനിവാര്യമാണ്. കൊളാജീന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍, പ്രോട്ടീന്‍ കുറയുമ്പോള്‍ മുടിയുടെ ആരോഗ്യം നഷ്ടമാകുന്നു. അതുപോലെ, കൊളാജീന്‍ കുറയുമ്പോള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികതയും കുറയുന്നു. അതിനാല്‍, ചര്‍മ്മത്തില്‍ വേഗത്തില്‍ ചുളിവുകള്‍ വീഴാന്‍ സാധ്യത കൂടുതലാണ്. അതുപോലെ, പ്രായക്കൂടുതല്‍ തോന്നാന്‍ ഇത് കാരണമാകുന്നു. ചര്‍മ്മത്തില്‍ പാടുകളും വരകളും പ്രത്യക്ഷപ്പെടാന്‍ ആരംഭിക്കുന്നു. ഇത് നിങ്ങള്‍ക്ക് മുഖത്ത് നോക്കിയാല്‍ പ്രയാക്കൂടുതല്‍ തോന്നുന്നതിന് കാരണമാകുന്നു.ഇത് കൂടാതെ, മുടിയുടെ ആരോഗ്യവും സാവധാനത്തില്‍ നശിക്കുന്നത് കാണാം. അതുപോലെ, നഖങ്ങള്‍ വേഗത്തില്‍ പൊട്ടാനും വശങ്ങള്‍ പിളര്‍ന്ന് ഇരിക്കാനും ഇത് കാരണമാകുന്നുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല ചര്‍മ്മവും അതുപോല മുടിയും നിങ്ങള്‍ക്ക് വേണം എന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ നല്ലപോലെ പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് അധികം ഫാറ്റ് അടങ്ങാത്ത ഇറച്ചി വിഭവങ്ങള്‍ നിങ്ങള്‍ക്ക് ഡയറ്റിന്റെ ഭാഗമാക്കാവുന്നതാണ്. അതുപോലെ, മുട്ട കഴിക്കുന്നത് ശരീരത്തിലേയ്ക്ക് പ്രോട്ടീന്‍ എത്താന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ പേശികള്‍ നല്ലപോലെ ദൃഢമാക്കി നിര്‍ത്താന്‍ സഹായിക്കും. അതുപോലെ തന്നെ, മുഖം കണ്ടാല്‍ യുവത്വം നല്‍കാന്‍ ഇത് സഹായിക്കുന്നുണ്ട്. അതുകൂടാതെ, ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ മുഖം അമിതമായി തടിക്കുന്നത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ ഇരട്ടത്താടി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. നല്ല പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതിന്റെ കൂടെ കൃത്യമായ വ്യായമവും നല്ല ആരോഗ്യ രീതികളും നിങ്ങള്‍ പിന്തുടര്‍ന്നാല്‍ നല്ല ചര്‍മ്മം നിങ്ങള്‍ക്കും സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

ഈ വാർത്ത കൂടി വായിക്കു….

രോ​ഗവ്യാപനവും, പട്ടിണിയും; ഞങ്ങൾ ഒരു യഥാർത്ഥ ദുരന്തത്തെ അഭിമുഖീകരിക്കുന്നു; വെളിപ്പടുത്തലുമായി മഗാസി അഭയാർത്ഥി ക്യാമ്പിന്റെ മേയർ

അമിതമായാല്‍

പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ കൃത്യമായ അളവില്‍ മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ അമിതമായി പ്രോട്ടീന്‍ കഴിച്ചാല്‍ അത് വൃക്കയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ വരുന്നതിന് ഇത് കാരണമാകുന്നുണ്ട്്. കൂടാതെ, മലബന്ധ പ്രശ്‌നങ്ങള്‍ വരാനും ഇത് ചിലപ്പോള്‍ കാരണമായേക്കാം. അതിനാല്‍, നിങ്ങള്‍ പ്രോട്ടീന്‍ ഇന്‍ടേയ്ക്ക് എടുക്കുന്നതിന് മുന്‍പ് നിങ്ങളുടെ ശരീരത്തില്‍ കൃത്യമായി പ്രോട്ടീന്‍ ഉണ്ടോ എന്ന് മനസ്സിലാക്കുക. അതിന് ശേഷം ഡോക്ടറെ, അല്ലെങ്കില്‍ ഡയറ്റീഷ്യനെ കണ്ട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതിന് ശേഷം മാത്രം പ്രോട്ടീന്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ നല്ല പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്രോട്ടീന്‍ പൗഡര്‍ എടുക്കുന്നവരാണെങ്കില്‍ നല്ല ക്വാളിറ്റി ഉള്ളത് മാത്രം നോക്കി എടുക്കുക. ഇല്ലെങ്കില്‍ അത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു