പുതിയ ബിഎംഡബ്ല്യു എസ്.യു.വി സ്വന്തമാക്കി നടന് നീരജ് മാധവ്. എക്സ്ഷോറൂം വില 1.06 കോടി രൂപ വരുന്ന ബിഎംഡബ്ല്യു എക്സ് 5 40ഐ എം സ്പോര്‍ട്സാണ് നടന്റെ പുതിയ വാഹനം.കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നീരജ് വാഹനം വാങ്ങിയത്. കുടുംബവമായി എത്തി ബിഎംഡബ്ല്യു സ്വീകരിക്കുന്നതിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവച്ചിട്ടുണ്ട്.
ആഡംബരവും, സ്പോര്‍ട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ വാഹനമാണ് ബിഎംഡബ്ല്യു എക്സ് 5. ഓള് ബ്ലാക് തീമിലുള്ള വലിയ കിഡ്നി ഗ്രില്ല് എസ്.യു.വിയുടെ ഭംഗി വര്‍ധിപ്പിക്കുന്നു.
മൂന്നു ലിറ്റര്‍ പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന ഈ എസ്.യു.വിക്ക് 381 എച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48 കിലോവാട്ട് ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 5.4 സെക്കന്റ് മതി. കര്‍വ് ഡിസ്പ്ലേയുള്ള വലിയ സ്ക്രീന്‍, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14.9 ഇഞ്ച് കണ്ട്രോള് ഡിസ്പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ലമ്പാര്‍ സപ്പോര്‍ട്ടുള്ള സ്പോര്‍ട്ടി സീറ്റുകള്‍, എം ലെതര്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി നിരവധി ആഡംബര സംവിധാനങ്ങള്‍ നീരജ് സ്വന്തമാക്കിയ മോഡലിനുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു