ദോഹ: ഖത്തർ കൾചറൽ ഫോറത്തിന്റെ വനിത കൂട്ടായ്മയായ നടുമുറ്റത്തിന്റെ ആഭിമുഖ്യത്തിൽ ഖത്തറിന്റെ വിവിധ മേഖലകളിൽ പുതിയ കാര്‍ഷിക സീസണിന്റെ മുന്നോടിയായി വൃക്ഷത്തൈ വിതരണം നടത്തി.
പരിസ്ഥിതി സൗഹൃദ ജീവിതവും ജൈവ കൃഷിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും നടുമുറ്റം നടത്തിവരാറുള്ള വിവിധ പരിപാടികളുടെ ഭാഗമായാണ് തൈ വിതരണം നടത്തിയത്.
മമുറ, വക്റ, വുകൈർ, ഐൻഖാലിദ്, ദോഹ, മദീന ഖലീഫ, മത്താർ ഖദീം ഏരിയകളിലായി വിവിധയിനം തൈകൾ കുടുംബങ്ങൾക്ക് നൽകി. തൈ വിതരണ പരിപാടികളുടെ ഭാഗമായി മുന്നൊരുക്കം മുതൽ വളപ്രയോഗം വരെ, കൃഷിയൊരുക്കങ്ങൾ വിഷയങ്ങളിൽ സജ്ന നജീം, മുഹ്സിന ശരീഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
വിവിധ ഏരിയകളുടെ നടുമുറ്റം ഭാരവാഹികളായ ലതാ കൃഷ്ണ, സന നസീം, ജോളി, ഹുമൈറ, സുമയ്യ തസീന്‍, മുഹ്സിന, റഹീന സമദ്, ഫൗസിയ, ഖദീജാബി നൗഷാദ്, വഹീദ നസീർ, നിജാന, സബീല, ഐഷ മുഹമ്മദ്, സുഫൈറ, ശാദിയ, മാജിത തുടങ്ങിയവർ തൈ വിതരണ പരിപാടികൾക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു