റിയാദ്: ബംഗളൂരു നോർത്ത് സ്വദേശിയും മലപ്പുറം പള്ളിക്കല്‍ ബസാറിൽ സ്ഥിര താമസക്കാരനുമായ ഷക്കീല്‍ അഹ്മദ് (43) റിയാദിലെ താമസസ്ഥലത്ത് മരിച്ചു. സ്പോൺസറുടെ വീട്ടിൽ ഡ്രൈവർ ആയിരുന്നു. ഒന്നര വർഷം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയത്.
പിതാവ്: പരേതനായ ജമീൽ അഹ്മദ്. മാതാവ്: ഷമീന ബാനു. ഭാര്യ: ഹസീന. മക്കൾ: ഫാത്തിമ സംറീൻ, മുഹമ്മദ് റിഹാൻ.
മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷബീറലി വള്ളിക്കുന്ന്, നൗഷാദ് പള്ളിക്കൽ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിലെത്തിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു