ദോഹ: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ ജീവ കാരുണ്യ കൂട്ടായ്മയായ തണൽ പത്തനംതിട്ടയുടെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷവും, പത്തനംതിട്ട ജില്ല രൂപവത്കരണ ദിനാഘോഷവും വെള്ളിയാഴ്ച നടക്കും. ഉച്ച 12 മുതൽ തുമായിലെ ഐ.സി.സി അശോകഹാളിലാണ് ‘പിറവി 2023’ എന്ന പേരിൽ പരിപാടി നടക്കുന്നത്.
ചടങ്ങിൽ, പ്രഥമ ഉമ്മൻ ചാണ്ടി പുരസ്കാര ദാനവും വരുംവർഷത്തേക്കുള്ള സന്നദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും. പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ ഉദ്ഘാടകനായി പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ ജെറ്റി ജോർജും കൺവീനർമാരായ സണ്ണി സാമുവൽ, റോൻസി മത്തായി എന്നിവർ അറിയിച്ചു. പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, നൃത്ത സംഗീത വിരുന്ന് ഉൾപ്പെടെ വിവിധ കാലവിരുന്നും അരങ്ങേറും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു